Wednesday, June 15, 2011

Ali musliyar ?

ഇത് ആരാണെന്നരിയാമോ?.ചിലര്‍ പറയുന്നു ആലി മുസ്ല്യാര്‍ ആണെന്ന്.ശരിയാണോ ?
ഇത് ആരാണെന്നരിയാമോ?.ചിലര്‍ പറയുന്നു ആലി മുസ്ല്യാര്‍ ആണെന്ന്.ശരിയാണോ ? 

5 comments:

  1. no chance ,
    i think shabab published this photo recently, i asked them of it and they are not confident of this photo
    most probably, manorama may be the creator of the photo,
    the photo avalable in net as the photo of vakkom moulavi also is a fake one created by manorama.
    vakkom never possed for a photo
    i think ali musliyar too

    ReplyDelete
  2. is it...thanks muhsin.lets see any other comment..

    ReplyDelete
  3. this is Ali Musliar's picture....
    a similar picture is available in a book written by a British writer.

    ReplyDelete
  4. ആലി മുസ്ലിയാർ

    ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ സ്വാതന്ത്രസമരസേനാനി,ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് ധീരമായി നേതൃത്വം വഹിച്ച പ്രമുഖപണ്ഡിതനൂമായിരുന്നു ആലി മുസ്ലിയാർ.

    ഏറനാട് താലൂക്കിൽ ഇപ്പോഴത്തെ മഞ്ചേരി മുനിസിപാലിറ്റിയുടെ കിഴക്കേ അതിർത്തി ഗ്രാമമായ നെല്ലിക്കുത്ത് എരിക്കുന്നൻ പാലത്തും മൂലയിൽ ആലി മുസ്ലിയാർ 1864 ൽ ജനിച്ചു. പിതാവ്:ഏലിക്കുന്നൻ പാലത്ത് മൂലയിൽ കുഞ്ഞിമൊയ്തീൻ. മാതാവ്:പൊന്നാനിയിലെ മഖ്ദൂം കുടുംബത്തിലെ കോടക്കൽ ആമിന.നെല്ലികെത്തെ ഓത്ത് പള്ളിയിൽ അറബി പഠനവും ശേഷം അക്കാലത്തെ പ്രമുഖ മത വിദ്യാഭ്യാസ കേന്ദ്രമായിരുന്ന പൊന്നാനിയിൽ പത്തുകൊല്ലക്കാലം അദ്ദേഹം പഠിച്ചു.തുടർന്ന് ഉപരിപഠനാർഥം മക്കയിലേക്ക് പോവുകയും അവിടെ ഹറം ശരീഫിൽ താമസിച്ച് ഹദീസ്, ഖുർ ആൻ എന്നിവയിൽ അഗാധപാണ്ഡിത്യം നേടുകയും ചെയ്തു.തുടർന്ന് അദ്ദേഹം കവരത്തി ദ്വീപിലെത്തുകയും അവിടത്തെ ഇസ്ലാമിക പ്രവർത്തനങ്ങൾക്ക് നേത്രുത്വം നൽകുകയുമുണ്ടായി.

    ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളാൽ പ്രക്ഷുബ്ധമായിരുന്ന മലബാറിൽ നിന്ന് 1894 ൽ തൻറെ ജേഷഠൻ രക്തസാക്ഷിയായ വിവരം മറ്റൊരു സഹോദരനായ മമ്മിക്കുട്ടി മുസ്ലിയാർ മുഖേന അറിഞ്ഞാണ് ആലി മുസ്ലിയാർ കേരളത്തിലെത്തുന്നത്. സഹോദരൻ മമ്മിക്കുട്ടിയെ തൻറെ ചുമതല ഏൽപ്പിച്ചാണ് അദ്ദേഹം കവരത്തിയിൽ നിന്ന് പുറപ്പെട്ടത്. മലബാറിലെത്തിയ ആലി മുസ്ലിയാർ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഖിലാഫത്ത് പ്രസ്ഥാനത്തിൽ ചേരുകയും ബ്രിട്ടീഷ്കാർക്കെതിരിലുള്ളസമാധാനപരമായ സമരപ്രവർത്തനങ്ങളിൽ വ്യാപൃതനാവുകയും ചെയ്തു.ഖിലാഫത്ത് പ്രസ്ഥാനത്തിലേക്കുള്ള അദ്ദേഹത്തിൻറെ പ്രവേശത്തെ പ്രചോദിച്ചത് കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാർ,എം.പി.നാരായണമേനോൻ എന്നിവരായിരുന്നു.പിന്നീട് നിസ്സഹകരണ പ്രസ്ഥാനത്തിലും അദ്ദേഹം ഭാഗഭാക്കായി. അദ്ദേഹം പള്ളികളിൽ വെച്ച് നടത്തിയിരുന്ന പഠനക്ലാസുകൾ ബ്രിട്ടീഷ് വിരുദ്ധ ജനകീയ പ്രക്ഷോഭങ്ങൾക്ക് ജനങ്ങളെ സജ്ജരാക്കുന്നതായിരുന്നു.തികച്ചും സമാധാനപരമായി സംഘടിപ്പിക്കപെട്ടിരുന്ന ഖിലാഫത്ത് പ്രസ്ഥാനത്തെ പ്രക്ഷുബ്ധതയിലേക്കും സംഘർഷ പൂർണമായ രക്തോത്സവങ്ങളിലേക്കും നയിച്ചത് ബ്രിട്ടീഷ്കാർ തന്നെയായിരുന്നു. ഏതാനും ആഴ്ചകളാണങ്കിലും കേരള മുസ്ലിംകളുടെ ഖലീഫയായി അദ്ദേഹം നിലകൊണ്ടു.അദ്ദേഹത്തിനു രണ്ടര ലക്ഷത്തോളം അനുയായികൾ അനുസരണ പ്രതിജ്ഞ ചെയ്തതായും അറുപതിനായിരത്തോളം കേഡർ വളണ്ടിയർ മാർ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.അദ്ദേഹത്തിൻറെ പ്രക്ഷോഭസമരങ്ങളിൽ അസ്വസ്ഥമായ ഭരണകൂടം നിരവധി ക്രൂരമായ അടിച്ചമർത്തൽ നടപടികൾ സ്വീകരിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഭരണകൂടത്തിൻറെ നിരന്തരമായ പീഡനങ്ങൾക്ക് ഇരയാക്കപ്പെട്ടുകൊണ്ടിരുന്ന അദ്ദേഹം മുസ്ലിം ജനസാമാന്യത്തിൻറെ പതിതോവസ്ഥകൾ പരിഗണിച്ച് കീഴടങ്ങുകയാണുണ്ടായത്.

    1922 ഫിബ്രുവരി 17 ന് കോയമ്പത്തൂർ ജയിലിൽവെച്ച് അദ്ദേഹത്തെ തൂക്കിലേറ്റിയതായാണ് ജയിൽ രേഖകൾ,എന്നാൽ അദ്ദേഹത്തെ വധിച്ചുവെന്ന് രേഖപ്പെടുത്തിയ സമയത്തിനു പത്തുമണിക്കൂർ മുമ്പെങ്കിലും അദ്ദേഹം സ്വാഭാവികമരണം വരിച്ചതായി കോയമ്പത്തൂരിലും പുറത്തുമുള്ള സുഹൃത്തുക്കളും ബന്ധുക്കളും രേഖപ്പെടുത്തിയിട്ടുണ്ട്.

    ReplyDelete