Tuesday, February 6, 2018

KHC, ROMILA THAPAR,CALICUT

പ്രിയ    സുഹൃത്തുക്കളെ

*കേരള ചരിത്ര  കോൺഗ്രസ്*  *ഡി.സി. കിഴക്കേമുറി  ഫൗണ്ടേഷനുമായി* ചേർന്ന് *പ്രശസ്ത ചരിത്രകാരി പ്രൊഫസർ റൊമില ഥാപ്പറുമായി* സംവദിക്കുന്നതിനു ചരിത്രാധ്യാപകർക്കും വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും അവസരമൊരുക്കുന്നു.


*കോഴിക്കോട് കടപ്പുറത്തു* വെച്ചുനടക്കുന്ന *കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ* രണ്ടാം ദിനമായ *ഫെബ്രുവരി 9 വെള്ളിയാഴ്ച  ഉച്ചക്ക് 1 . 30 നു* സാഹിത്യോത്സവത്തിന്റെ *വേദി നാല് "വാക്കു"* ൽ വെച്ച് നടക്കുന്ന  ചരിത്ര സംവാദത്തിൽ *മോഡറേറ്ററായി  പ്രശസ്ത ചരിത്രകാരനും കേരള ചരിത്ര കോൺഗ്രസ്സിന്റെ അധ്യക്ഷനുമായ പ്രൊഫ. രാജൻ ഗുരുക്കളുടെ* സാന്നിധ്യവും ഉണ്ട്. ഈ ചരിത്ര സംവാദത്തിൽ പങ്കെടുക്കാനും ക്രിയാത്മകമായി ഇടപെടാനും  താങ്കളെയും സുഹൃത്തുക്കളെയും സാദരം ക്ഷണിക്കുന്നു ,,,സ്വാഗതം ചെയ്യുന്നു,,

ഈ പരിപാടിയിൽ താങ്കളുടെ പങ്കാളിത്തം  ഞങ്ങളെ അറിയിക്കുന്നതിനും സംവാദ സംബന്ധിയായ മുൻചർച്ചകളിൽ പങ്കെടുക്കുന്നതിനുമായി താഴെ കൊടുത്തിട്ടുള്ള ലിങ്കിലെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ പ്രത്യേകം അഭ്യർത്ഥിക്കുന്നു.....   https://chat.whatsapp.com/K59EhLwOiNYFoKH1JwyTID                                                                                          

സ്നേഹപൂർവ്വം

പ്രോഗ്രാം കോഡിനേറ്റർ
*ഡോ. പി പി അബ്ദുൽ റസാഖ്*
വൈസ് പ്രസിഡന്റ്, കേരള ചരിത്ര കോൺഗ്രസ്സ്


*ഡോ. ഗോപകുമാരൻ നായർ*
സെക്രട്ടറി,  കേരള ചരിത്ര കോൺഗ്രസ്സ്


*കൂടുതൽ വിവരങ്ങൾക്ക്*
9847881988 , 9895842394
*keralahc@gmail.com*

No comments:

Post a Comment