ARAB SPRING അറബ് വസന്തം
അറബ് ലോകത്ത് 2010 അവസാനത്തിൽ തുടങ്ങിയ പ്രതിഷേധ-പ്രക്ഷോഭ വിപ്ലവ പരമ്പരകളാണ് അറബ് വസന്തം അറിയപ്പെടുന്നത്. അറബ് പോരാട്ടം, അറബ് വിപ്ലവങ്ങൾ എന്നീ പേരുകളിലും ഈ പ്രക്ഷോഭങ്ങൾ വിളിക്കപ്പെടുന്നു. 2010 ഡിസംബർ 18 മുതൽ ടുണീഷ്യഈജിപ്റ്റ് എന്നിവിടങ്ങളിലും പിന്നീട് ലിബിയയിലും വ്യാപിച്ച പ്രക്ഷോഭങ്ങൾ അവിടങ്ങളിലെ ഭരണകൂടങ്ങളുടെ പതനത്തിലാണ് കലാശിച്ചത്.
പ്രതിഷേധങ്ങൾ ബഹ്റൈൻ, സിറിയ, യമൻ,ജോർഡാൻ, മൊറോക്കൊ,ഇസ്രായേൽ,അൾജീരിയ, കുവൈറ്റ്,ലെബനാൻ,മൗറിത്താനിയ,സൗദി അറേബ്യ, സുഡാൻ, പശ്ചിമ സഹാറ എന്നിവിടങ്ങളിലും ഏറിയും കുറഞ്ഞും വ്യാപിച്ചു മുന്നേറികൊണ്ടിരിക്കുന്നു.സമരങ്ങൾ,പ്രകടനങ്ങൾ,മാർച്ചുകൾ,സമ്മേളനങ്ങൾ തുടങ്ങിയ സുസ്ഥിര ജനപ്രധിരോധ മാർഗ്ഗങ്ങളിലൂടെയും വിവിധ സാമുഹ്യ മാധ്യമങ്ങളിലൂടെയും ജനകീയ കൂട്ടായ്മകൾ സൃഷ്ടിച്ചും ബോധവൽകരണം നടത്തിയുമായിരുന്നു പ്രതിഷേധക്കാർ സർക്കാറിന്റെ അടിച്ചമർത്തലിനേയും ഇന്റർനെറ്റ് നിരോധത്തെയും നേരിട്ടത്.
മധ്യപൂർവ ദേശത്തും ഉത്തര ആഫ്രിക്കയിലും നടന്നതും നടന്നു കൊണ്ടിരിക്കുന്നതുമായ പ്രതിഷേധ പ്രക്ഷോഭ പരമ്പരകൾ അറബ് വസന്തം (Arab Spring) എന്നു അറിയപ്പെട്ടു. ചിലർ അതിനെ "അറബ് വസന്തവും ശിശിരവും" എന്നും വിശേഷിപ്പിക്കുന്നു "അറബ് ഉയർത്തെഴുന്നേൽപ്പ്" (Arab Awakening) അല്ലങ്കിൽ "അറബ് പ്രക്ഷോഭങ്ങൾ" (Arab Uprisings) എന്നും പലരും ഇതിനെ വിശേഷിപ്പിക്കുന്നു. 2010 ഡിസംബർ 18-ന് തുനീഷ്യയിലെ തെരുവിൽ മുഹമ്മദ് ബൂഅസ്സീസി എന്ന ബിരുദധാരിയായ തെരുവു കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്ത പ്രതിഷേധത്തോടെയാണ് പ്രക്ഷോഭങ്ങളുടെ ആദ്യ തീപ്പോരി ഉയരുന്നത്. പോലീസിന്റെ അഴിമതിയിലും അപമര്യാദയോടെയുള്ള പെരുമാറ്റത്തിലും പ്രതിഷേധിച്ചായിരുന്നു ബൂഅസ്സീസി ആത്മഹത്യ ചെയ്തത്. തുനീഷ്യയിലെ വിജയകരമായ പ്രക്ഷോഭത്തെ തുടർന്ന്, ബൂ അസ്സീസി എന്ന തീകൊളുത്തിയ മനുഷ്യന്റെ പ്രതിഷേധതരംഗങ്ങൾ അൾജീരിയ, ജോർഡാൻ, ഈജിപ്റ്റ്,യമൻ എന്നീ രാജ്യങ്ങളേയും പിടിച്ചുലച്ചു അതു പിന്നീട് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. വലുതും ഏറ്റവും സംഘടിതവുമായ പ്രക്ഷോഭ പ്രകടനങ്ങൾ നടന്നത് വെള്ളിയാഴ്ചയിലെ ജുമുഅ പ്രാർഥനക്ക് (വെള്ളിയാഴ്ചയിലെ മധ്യാഹ്ന പ്രാർഥന)ശേഷമായിരുന്നു.ഡെ ഓഫ് റെയ്ജ് (Day of rage)എന്ന പേരിലാണ് അതു വിളിക്കപ്പെട്ടത്..
2012 ജനുവരി ഒന്നു വരെ മൂന്ന് രാജ്യങ്ങളിലെ സർക്കാറുകൾ ഈ പ്രക്ഷോഭഫലമായി കടപുഴകി വീണു. തുനീഷ്യയിലെ വിപ്ലവത്തെ തുടർന്ന് അവിടുത്തെ പ്രസിഡന്റ് സൈനുൽ ആബിദീൻ ബിൻ അലി 2011 ജനുവരി 14 ന് സൗദി അറേബ്യയിൽ അഭയം തേടി. 2011 ഫെബ്രുവരി 11-ന് , 18 ദിവസത്തെ വൻ പ്രക്ഷോഭത്തെ തുടർന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് ഹുസ്നി മുബാറക് തെന്റെ മുപ്പതു വർഷത്തെ ഭരണം അവസാനിപ്പിച്ചു രാജി നൽകി. 2011 ആഗസ്റ്റ് 23 ന് ലിബിയയുടെ പ്രസിഡന്റായിരുന്ന് മുഅമ്മർ ഗദ്ദാഫി ഭരണത്തിൽ നിന്ന് പുറത്താക്കപ്പെടുകയും നാഷണൽ ട്രാൻസിഷിനൽ കൗൺസിൽ ബാബുൽ അസ്സീസിയയുടെ നിയന്ത്രണം കയ്യേൽക്കുകയും ചെയ്തു. 2011 ഒക്ടോബർ 20 ന് സിത്രിലെ തന്റെ സ്വന്തം പട്ടണത്തിൽ ഗദ്ദാഫി ക്രൂരമായി കൊലചെയ്യപ്പെട്ടു. .
ഈജിപ്തിലെ ബീച്ച് റിസോര്‍ട്ടുകളില്‍ ഇനി നഗ്നരായി സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് ജലകേളി നടത്തുമോ? സായാഹ്നങ്ങളില്‍ ടൂറിസ്റ്റ് ബീച്ചുകളില് ആ നഗ്നതാപ്രദര്ശനം ഇനിയുണ്ടാവുമോ? ഈജിപ്തിന്റെ വസന്തം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്ത്തിയാവുന്നതോടെ അവസാനിക്കുയാണ്. ഏകാധിപത്യം അവസാനിച്ച് ജനാധിപത്യം പുലരുമ്പോള്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുമെന്നാണ് ഇത്ര കാലം കരുതിയിരുന്നത്. എന്നാല്‍ ക്രൂരമായ ഏകാധിപത്യത്തില്‍ തന്നെയായിരുന്നു കൂടുതല്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നത്. പാശ്ചാത്യ മതേതര മാധ്യമങ്ങള്‍ അറബ് വസന്തത്തിന് ശേഷമുള്ള ഈജിപ്തിനെയും, തുണീഷ്യയെയും കുറിച്ച് ഇങ്ങനെയൊക്കെ ആശങ്കപ്പെടുകയാണ്. അറബ്ലോകത്തെ ജനാധിപത്യത്തിന്റെ വളര്‍ച്ചയില്‍ അകാരണമായി ഭയപ്പെടുകാണ് അള്‍ട്രാസെക്യുലര്‍ ബുദ്ധിജീവികള്‍.
അറബ് ലോകത്ത് ജനാധിപത്യം പുലരാന്‍ എന്തുചെയ്യണമെന്ന് ഏറെക്കാലം ചിന്തയിലാണ്ടവര് അതേ ജനാധിപത്യം പുലര്ന്നു കാണുമ്പോള്‍ നിരാശരാകുകയാണ്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ‘ടുണീഷ്യയിലും, ഈജിപ്തിലും ഇസ്ലാമിക പ്രസ്ഥാനങ്ങള്ക്ക് അനുകൂലമാണ് എന്നതാണ് അവരെ നിരാശരാക്കുന്നത്. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ജനാധിപത്യ വിരുദ്ധരും, സ്ത്രീസ്വാതന്ത്ര്യത്തിന് പുല്ലുവില കല്പിക്കാത്ത മൃഗതുല്യരുടെ കൂട്ടായ്മകളുമാണ് എന്ന പ്രചാരവേലയുടെ അടിത്തറയിളക്കുന്നതാണ് യമനിലെയും, ഈജിപ്തിലെയും വിശേഷങ്ങള്‍ എന്ന് കൂടി അറിയുമ്പോള്‍ ജനാധിപത്യത്തോട് എന്തേ ഇത്ര ഭയം എന്നതിന് ഉത്തരങ്ങള്‍ ലഭിക്കുന്നു.
ഈജിപ്തിലെ തെരഞ്ഞെടുപ്പില് ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്ട്ടിയും, സലഫീ അനുകൂല അന്നൂര്‍ പാര്ട്ടിയും ഉജ്വലവിജയം നേടുമെന്നാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിച്ചു കൊണ്ടിരിക്കേ ലഭിക്കുന്ന വിവരങ്ങള്‍. ആദ്യഫലങ്ങള്‍ ഇസ്ലാമിക പാര്‍ട്ടികള്‍ തികച്ചും അനുകൂലമാണ്.
ഈജിപ്തിലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ ബി ബി സി ന്യൂസ് അന്നൂര്‍ പാര്ട്ടി സ്ഥാനാര്ഥിയായ സലാഹ് അബ്ദുല്‍ മബൂദിനോട് നടത്തിയ ഇന്റര്‍വ്യൂവില്‍ ആഗോളതലത്തില്‍ മാധ്യമങ്ങള്‍ വളര്‍ത്തുന്ന തെറ്റിധാരണയോട് സലാഹ് പ്രതികരിക്കുന്നുണ്ട്. ഞങ്ങള്‍ കൈകളില്‍ വാളുകള്‍ ഏന്തിയല്ല സഞ്ചരിക്കുന്നത്. ഞങ്ങള്‍ സാധാരണ വസ്ത്രങ്ങള്‍ ധരിക്കുകയും, കുതിര സവാരി നടത്തുകയും ചെയ്യുന്നു. പ്രാര്ഥന നടത്താത്തവരെ അടിക്കുന്നവരല്ല ഞങ്ങള്‍. സലാഹ് പറയുന്നു.
സലാഹ് അബ്ദുല്‍ മബൂദ് ഇത്രയൊക്കെ പറഞ്ഞിട്ടും, ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പില് ജനങ്ങള്‍ വിജയിപ്പിച്ച സലഫികളെ കുറിച്ച് ബി ബി സിക്ക് ആശങ്കകള്‍ തീരുന്നില്ല. അവര്‍ യഥാര്‍ഥ ഇസ്ലാമിനെയാണ് പ്രതിനിധീകരിക്കുന്നതെന്നും, അവര്‍ നേരത്തെ മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടവരാണെന്നും, ഈജിപ്ഷ്യന്‍ ബീച്ച് റിസോര്ട്ടുകളിലെ കുളിസീനുകളില് അവര്‍ എതിര്‍പ്പുള്ളവരാണെന്നും ബി ബി സി മുന്നറിയിപ്പ് നല്കുന്നുണ്ട്. ബീച്ചുകളില് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വെവ്വേറെ കുളിസ്ഥലങ്ങള്‍ തുടങ്ങിയ ഭീകരമായ ആശയങ്ങളാണ് സലഫി നേതാക്കളില്‍ ചിലര്‍ ആവശ്യപ്പെട്ടിട്ടുള്ളതത്രേ.
ഈജിപ്തിലെ ടൂറിസം സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്ന മദ്യനിരോധം ആവശ്യമായി ഉന്നയിച്ചിട്ടുള്ള സലഫി സംഘടനയുടെ നിലപാട് മുസ്ലിം ഭീകരവാദത്തിന്റെ ജനാധിപത്യത്തിനകത്തെ ആദ്യ പരീക്ഷണമായി കരുതുന്നവരുമുണ്ട്. ഈജിപ്തിലെ സലഫി സംഘടന തീവ്രമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും, എന്നാല്‍ ഇഖ്വാനുല്‍ മുസ്ലിമൂന് ഇത്തിരി കൂടി മധ്യമ നിലപാടിലാണെന്നും ബി ബി സി ലേഖകന്‍ ജോണ്‍ ലെയ്ന്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇഖ്വാനുല്‍ മുസ്ലിമൂന് ഒന്നാം സ്ഥാനത്തും, അല്‍ നൂര്‍ രണ്ടാം സ്ഥാനത്തും എത്തിയ ഈജിപ്ത് തെരഞ്ഞെടുപ്പില് സെക്യുലറിസ്റ്റുകളും, സോഷ്യലിസ്റ്റുകളും വളരെയേറെ പിന്തള്ളപ്പെട്ടു. ഈ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അറബ് വസന്തം ജനാധിപത്യത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും പ്രഖ്യാപനമല്ലെന്ന് വിലയിരുത്തുന്നവരുണ്ട്. അവര്ക്ക് നൈല്നദീതീരത്തെ സ്ത്രീകള്‍ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ സലഫികള്‍ക്കാണ് വോട്ട് നല്കിയത്. എന്നാല്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത് പാചകവാതകം വെക്കാനുള്ള പുരയിടമാണ്. സലഫി സംഘടനയായ അല്നൂറിനെ പിന്തുണച്ച ഉള്പ്രദേശത്തെ സ്ത്രീയുടെ ഇതേ വികാരമാണ് മറ്റുള്ളവരെയും പ്രേരിപ്പിച്ചതെന്ന ബി ബി സിയുടെ വിലയിരുത്തല്‍ പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. ഇത്രകാലം ഈജിപ്ത് ഭരിച്ച ഹുസ്നി മുബാറക്ക് ഈജിപ്തിന്റെ ഉള്പ്രദേശങ്ങളിലെ വികസനത്തിന് യാതൊന്നും ചെയ്തിട്ടില്ല. അവിടെ വികസനം വാഗ്ദാനം ചെയ്താണ് സലഫികളും, ഇഖ്വാനികളും വോട്ട് നേടിയത്. പറയുന്നത് പ്രവര്ത്തിക്കുന്നവരാണ് എന്ന ഇസ്ലാമിക സംഘടനകളുടെ അവകാശവാദം ഈജിപ്തിലും യാഥാര്ഥ്യമാകട്ടെ എന്ന് പ്രാര്ഥിക്കുക.
ഈജിപ്തില്‍ തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിച്ചത് മതമോ, തീവ്രവാദമോ അല്ല, ജനകീയ സ്വപ്നങ്ങളാണ് എന്ന യാഥാര്ഥ്യമാണ് ഈജിപ്തിലെ തെരുവുകള്‍ പറയുന്നത്. തഹ്രീര്‍ ചത്വരത്തില്‍ ഒരുമിച്ച് കൂടിയത് അരാഷ്ട്രീയ വാദികളായ ആള്ക്കൂട്ടമായിരുന്നില്ല. ഇസ്ലാമിക ജനാധിപത്യത്തിന്റെ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ കൂടുതല്‍ പ്രിയങ്കരമാകുമ്പോള്‍ നിരാശരാകുന്നവര്‍ ജനാധിപത്യ രഹിതമായിരുന്ന യു എസ് എസ് ആറിനെ അന്ധമായി പ്രണയിച്ചവരായിരുന്നു എന്നത് കൗതുകമാണ്. ഇഖ്വാുല് മുസ്ലിമൂന് ആഭിമുഖ്യമുള്ള ജസ്റ്റിസ് ആന്റ് ഫ്രീഡം പാര്ട്ടിയും, സലഫി സ്വഭാവമുള്ള അല്‍ നൂര്‍ പാര്ട്ടിയും ഈജിപ്ത് പാര്‍ലമെന്റില്‍ സഖ്യത്തിലാണ്. പുതിയ ഈജിപ്ത് കെട്ടിപ്പടുക്കാന്‍ അവര്‍ ഒന്നിച്ച് മുന്നേറുമെന്ന് പ്രതീക്ഷിക്കാം. പുതിയ ലോകത്ത് ജനാധിപത്യത്തെ ഉയര്ത്തിപ്പിടിക്കാനും, ബഹുസ്വരതയെ അംഗീകരിക്കാനും, പുതിയ വികസനസംസ്കാരം അറബ്ലോകത്ത് വളര്ത്തിയെടുക്കാനും ഈജിപ്തിലെയും, തുണീഷ്യയിലെയും പുതിയ രാഷട്രീയനേതൃത്വങ്ങള്ക്ക് സാധ്യമാകേണ്ടതുണ്ട്.
തവക്കുല്‍ കര്മാന് എന്ന യെമനിലെ അല്‍ ഇസ്ലാഹ് പാര്ട്ടി നേതാവിന്റെ നൊബേല്‍ സമ്മാനലബ്ധി ഇസ്ലാമിസ്റ്റുകള്‍ സ്ത്രീസ്വാതന്ത്ര്യത്തിന് എതിരാണ് എന്ന വാദത്തിന് ഏറെ പരുക്കുകള്‍ ഏല്പിച്ചിരുന്നു. ടുണീഷ്യയില്‍ തുടങ്ങി ഈജിപ്തില്‍ എത്തിനില്‍ക്കുന്ന ജനാധിപത്യത്തിന്റെ തിരിച്ചു വരവുകള്‍ മുസ്ലിംകള് ജനാധിപത്യ വിരോധികളാണ് എന്ന പ്രചാരണത്തിനും ശക്തമായ വെല്ലവിളിയാണ് ഉയര്ത്തുന്നത്.
വിപ്ലവം 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഏര്പ്പാടാണ്. ജനങ്ങളുടെ ഭരണകൂടത്തോടുള്ള അസംതൃപ്തിയും, ദാരിദ്ര്യവും മാത്രം വിപ്ലവത്തെ മുന്നോട്ടു നയിക്കുന്നില്ല. എന്നാല്‍ അവ വിപ്ലവത്തിന് കാരണമാണ്. പട്ടിണിയെന്ന ഒറ്റക്കാരണം വിപ്ലവത്തിന് കാരണമാകുന്നുവെങ്കില്‍ ലോകത്തെ മിക്ക രാജ്യങ്ങളിലും ഇപ്പോള്‍ കലാപങ്ങള്‍ ഉണ്ടാകണം. കാരണം ലോകത്തെ കോടിക്കണക്കിന് ജനങ്ങള്‍ പട്ടിണിയിലാണ്. അപ്പോള്‍ ലോകത്ത് ഏറെ സമയവും വിപ്ലവം ഉണ്ടാകണമല്ലോ. വിപ്ലവത്തെ പ്രോത്സാഹിപ്പിക്കുന്നത് കേവലം സോഷ്യല്നെറ്റ് വര്ക്കുകളുമല്ല. വിദ്യുത്പ്രവാഹം പോലെ ഒരു ചിന്താപ്രവാഹമാണ് വിപ്ലവത്തെ നയിച്ചത്. ടുണീഷ്യയിലും, ഈജിപ്തിലും ആ ചിന്താവിപ്ലവം നടന്നിട്ടുണ്ടാകണം. തികച്ചും രാഷ്ട്രീയമാനങ്ങളുള്ള ആ ചിന്താപ്രവാഹത്തിന്റെ തുടര്ച്ചയാണ് ജനാധിപത്യപരമായ വളര്ച്ചയും, തെരഞ്ഞെടുപ്പ് വിജയങ്ങളും എന്ന് അംഗീകരിക്കാനുള്ള വിശാലതയാണ് ഇപ്പോള്‍ പ്രകടിപ്പിക്കേണ്ടത്.
ജനാധിപത്യം എന്നത് ജനങ്ങള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം ജനങ്ങള്ക്ക് വേണ്ടി ഭരണം നടത്തുന്നതാണ്. ഈ ലളിതമായ ബോധം പോലും നഷ്ടപ്പെടുന്നത് ഭൂഷണമല്ല.
അറബ് വിപ്ളവത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്. മുസ്ലിം ബ്രദര്ഹുഡ് ഈജിപ്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. ന്യൂസ്ഗ്രാമില് താങ്കള്‍ എഴുതിയ ലേഖനത്തിന്റെ പശ്ചാത്തലത്തിലാണ് ഞാന് ഈ ചോദ്യം ഉന്നയിക്കുന്നത്?
'അറബ് വസന്തം' എന്നുപയോഗിക്കാം. ഈ മാറ്റങ്ങളില്‍ ഞാന് സന്തുഷ്ടനാണ്. അധികാരികളുടെ ദുര്നടപ്പ് മൂലം അറബ് രാഷ്ട്രീയം അനിസ്ലാമികം എന്നു പറയത്തക്ക വിധത്തിലേക്ക് മാറിയിട്ടുണ്ട്. 'വസന്തം' ഇതിനറുതി വരുത്തിയേക്കാം. എന്നാല്‍ ഈജിപ്തിനെപ്പറ്റി എനിക്ക് പേടിയുണ്ട്. ബ്രദര്ഹുഡിന്റെ സാന്നിധ്യം ശക്തമാണവിടെ. മറ്റു രാഷ്ട്രങ്ങളില്‍ താരതമ്യേന മിതവാദികളാണെങ്കിലും ഈജിപ്തില്‍ അവര്‍ റാഡിക്കലുകളാണ്. സലഫികള്‍ എന്നാണവര്‍ സ്വയം വിശേഷിപ്പിക്കുന്നത്.
അമേരിക്കന്‍ എഴുത്തുകാരനും സംവിധായകുമായ കംറാന്‍ പാഷയുമായി സംസാരിച്ചപ്പോള്‍ പാശ്ചാത്യ ലോകത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന സൂഫി ചിന്തകളെക്കുറിച്ച് അറിയാനിടയായി. എന്താണ് ഈ ആഭിമുഖ്യത്തിന് കാരണം?
അമേരിക്കന്‍ ബുദ്ധിജീവികള്‍ക്കിടയില്‍ സൂഫിസം സ്വാധീനം ചെലുത്തിത്തുടങ്ങുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതലാണ്. വിശിഷ്ട എഴുത്തുകാരായി ഞങ്ങള്‍ കാണുന്ന ഡേവിഡ് തോഗോ, വാല്ഡോ എമേഴ്സണ്‍, ഞങ്ങളുടെ ദേശീയ കവി വാള്ട്ട് വിറ്റ്മാന് തുടങ്ങിയവരൊക്കെ സൂഫിസത്തില്‍ ആകൃഷ്ടരായത് ഈ കാലത്താണ്.
ഇന്ന് അമേരിക്കന്‍ സാഹിത്യത്തില്‍ വിറ്റഴിയുന്ന കൃതികളില്‍ പ്രധാനപ്പെട്ടവയാണ് ജലാലുദ്ദീന്‍ റൂമിയുടെ കാവ്യങ്ങള്‍. വേദന തോന്നുന്ന ഒരു കാര്യം, പുതുതലമുറയിലെ പല സൂഫീ പ്രേമികളും ഞാന് നേരത്തെ സൂചിപ്പിച്ച ടവീുുലൃ ളീൃ ഏീറ ആണ്. ഒരു മിസ്റിക്കല് ഹോബിയുടെ ഭാഗമായിട്ടാണവര്‍ സൂഫിസത്തെ ഇഷ്ടപ്പെടുന്നത്. അതിലൂടെ ഇസ്ലാമിനെക്കുറിച്ചറിയാന്‍ അവര്‍ തുനിഞ്ഞുകാണുന്നില്ല.
പവിത്രമായ ഇസ്ലാമാണ് സൂഫിസം. ശരിയായ മുസ്ലിമിനേ ശരിയായ സൂഫിസം അനുഭവിക്കാനാവൂ. ബഹളമയമായ ലോകത്തില്നിന്ന് സുഗന്ധമുള്ള നിശ്ശബ്ദതയിലേക്കുള്ള അനിര്വചനീയമായ തീര്ഥാടനമാണത്.
പ്രവാചക മതത്തില്നിന്നുള്ള വ്യതിചലനമാണല്ലോ ഇസ്ലാമിക് മോഡേണിസം. വഹാബിസത്തെപ്പോലെ തന്നെ മതത്തിന് ഭീഷണിയാണ് ഇവരും. മോഡേണിസത്തെക്കുറിച്ച് താങ്കളുടെ കാഴ്ചപ്പാടെന്താണ്?
ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റഷീദ് രിള എന്നിവരുടെ നേതൃത്വത്തില്‍ വികസിച്ച ഇസ്ലാമിക മോഡേണിസത്തോട് എനിക്ക് വിയോജിപ്പാണ്. സൂഫിസത്തെ കണ്ണെടുത്താല്‍ കണ്ടുകൂടായ്മ, പാരമ്പര്യ ഇസ്ലാമിനോടുള്ള ശത്രുത ഇതൊക്കെ ഈ വിഭാഗത്തിന്റെ മുഖമുദ്രയാണ്. പക്ഷേ പ്രതിപക്ഷത്തെ തഞ്ചം കിട്ടിയാല്‍ ശാരീരികമായി തുടച്ചു നീക്കുന്ന സ്വഭാവം ഇല്ലെന്നതാണ് ഒരാശ്വാസം.
മുസ്ലിംബ്രദര്ഹുഡ്, ജമാഅത്തെ ഇസ്ലാമി എന്നിവയെ വിലയിരുത്താന്‍ ശ്രമിച്ചിട്ടുണ്ടോ?
ജമാഅത്തെ ഇസ്ലാമിക്കും മുസ്ലിംബ്രദര്ഹുഡിനും സഊദി സഹായം കിട്ടുന്നുണ്ട്. ഇവര്‍ 'ഇസ്ലാമിക രാഷ്ട്ര'ത്തിന് വേണ്ടി പണിയെടുക്കുന്നു എന്നതാണ് വ്യത്യസ്ത ഘടകം.
നിങ്ങള്‍ ശ്രദ്ധിച്ചോ എന്നറിയില്ല. ഇക്കഴിഞ്ഞ തുര്ക്കി തെരഞ്ഞെടുപ്പില് എ കെ പാര്ട്ടിയുമായി മുസ്ലിം ബ്രദര്ഹുഡ് സഖ്യത്തിലേര്പ്പെട്ടിരുന്നു. അടിയൊഴുക്ക് കണ്ടറിഞ്ഞ് വിത്തെറിഞ്ഞതാണവര്‍. മുഖ്യധാരയില്‍ കയറിപ്പറ്റാനുള്ള വഴി തെരയുകയാണവര്‍. 'മതരാഷ്ട്രവാദം' എങ്ങനെയും നടപ്പിലാക്കണമെന്നതാണവരുടെ അജണ്ട. സഊദിവഹാബികളെപ്പോലെ റാഡിക്കലല്ല അവര്‍ എന്നുമാത്രം.
ഇവരെല്ലാം ഇസ്ലാമിനെ ആധുനികവത്കരിക്കാനും പരിഷ്കരിക്കാനുമാണ് മുഖ്യമായും ശ്രമിച്ചിട്ടുള്ളത്. വാസ്തവത്തില്‍ മുസ്ലിം സമുദായത്തിന്റെ മനോഭാവങ്ങളാണ് പരിഷ്കരിക്കേണ്ടത്. ഇസ്ലാമില്‍ പരിഷ്കരണത്തിന് ചാന്സില്ല.
വഹാബിസത്തെ സ്റാലിനിസം, ഫാസിസം, നാസിസം എന്നിവയോട് ചേര്ത്തു വയ്ക്കുന്നത് അല്പം കടുത്തുപോയോ?
ഇത് വെറുതെ കടുപ്പിച്ചതല്ല. ഇരുപതാം നൂറ്റാണ്ടില്‍ ഉരുവം കൊണ്ട ഏകാധിപത്യ പ്രസ്ഥാനങ്ങളോട് വഹാബിസത്തിന് നല്ല ചേര്ച്ചയുണ്ട്; ആശയപരമായും ആധിപത്യപരമായും. ചരിത്രത്തില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ഗൃഹാതുരത്വത്തെ ആദര്ശവത്കരിക്കുകയാണവര് ചെയ്തത്. സ്വയം നെഗളിച്ച് മറ്റുള്ളവരെ മുഴുവന്‍ അപാര ശത്രുതയോടെ അപരവത്കരിക്കുന്നു വഹാബികള്‍. അക്കാരണത്താല്‍ മറ്റുള്ളവരുടെ രക്തം അവര്ക്ക് നിഷിദ്ധമല്ല എന്നാണവരുടെ വയ്പ്പ്. പാരമ്പര്യ സുന്നികളെയും സൂഫികളെയും അവര്‍ കൊന്നുതള്ളി.
ഇതുപോലെയായിരുന്നു മുസ്സോളിനി. ഇറ്റലിയില്‍ സോഷ്യലിസ്റുകളെയും ലെഫ്റ്റിസ്റുകളെയും അയാള്‍ ഇരകളാക്കി. ഹിറ്റ്ലര്‍ ജൂതരെ പീഡിപ്പിച്ചു. സ്റാലിന്‍ വിമതരുടെ നാവറുത്തു.
ഈ രക്തദാഹി പ്രസ്ഥാനങ്ങളെക്കാള്‍ ഭീഷണിയാണ് വഹാബിസം. കാരണം ഇരുനൂറു വര്ഷം മുമ്പ് അധികമൊന്നും അറിയപ്പെടാത്ത മധ്യ അറേബ്യയില്‍ രൂപം കൊണ്ട വഹാബിസം ഇന്ന് യൂറോപ്പിലും അമേരിക്കയിലുമെല്ലാം ആധിപത്യം നടത്തിത്തുടങ്ങിയിരിക്കുന്നു; പ്രത്യക്ഷമായിത്തന്നെ. എന്നാല്‍ ഫാസിസ്റ് പ്രസ്ഥാനങ്ങള്‍ അധികകാലം കഴിയുംമുമ്പ് തന്നെ പ്രത്യക്ഷത്തില്‍ നിന്ന് പിന്വാങ്ങിയിട്ടുണ്ട്.
അനുബന്ധമായി ഒരു കാര്യംകൂടി ചേര്ക്കണം. ഫാസിസവും നാസിസവുമെല്ലാം സാമ്രാജ്യത്വത്തോട് ഒട്ടിനിന്നിട്ടുണ്ട്; എല്ലാ കാലത്തും. ആദ്യം ബ്രിട്ടീഷുകാര്ക്കൊപ്പവും പിന്നീട് അമേരിക്കയുടെ കൂടെയും. തീര്ച്ചയായും വഹാബികളും സാമ്രാജ്യത്വവും തമ്മിലുള്ള ബന്ധവും പ്രത്യക്ഷമാണ്. ബ്രിട്ടീഷുകാരാണ് അവരെ പോറ്റിയത്. ഇപ്പോള്‍ അവരുടെ കാര്യംനോക്കുന്നത് അമേരിക്കയും.
ബോസ്നിയ, കൊസോവാ, അല്ബേനിയ, ചെച്നിയ എന്നിവിടങ്ങളിലേക്കുള്ള വഹാബി കുടിയേറ്റത്തെക്കുറിച്ച് വിശദീകരിക്കാമോ?
1992-95 കാലത്ത് നടന്ന ബോസ്നിയന്‍ യുദ്ധവേളയിലാണ് വഹാബികള്‍ അവിടെ തലപൊക്കുന്നത്. എന്നാല്‍ ഞാന് നേരത്തെ പറഞ്ഞതു പോലെ യുദ്ധത്തില്‍ ഇവരുടെ സാന്നിധ്യം തികച്ചും പ്രതിലോമപരമായിരുന്നു. യുദ്ധം തീര്ന്നപ്പോഴായിരുന്നു വാസ്തവത്തില്‍ അവിടെ വഹാബി ജിഹാദ് ആരംഭിച്ചത്. ബോസ്നിയന്‍ മുസ്ലിംകളെ ശുദ്ധീകരിക്കാനെന്ന പേരില്‍ അവര്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ ഇവയാണ്: തിരുനബിയുടെയും പുണ്യവാള•ാരുടെയും പേരില്‍ മൌലിദ് പാരായണം ചെയ്യുന്നത് നിഷിദ്ധമാക്കി. മഹാ•ാര്‍ മുഖേന അല്ലാഹുവിനോട് പ്രാര്ഥിക്കുന്നത് നിരോധിച്ചു. മഖ്ബറകള്‍ തകര്‍ത്തു കളഞ്ഞു. പൌരാണിക സൂഫികളുടെ പുസ്തകങ്ങള്‍ നശിപ്പിച്ചു. എങ്ങനെയുണ്ട് അവരുടെ ജിഹാദ്? എന്നാല്‍ ബോസ്നിയന്‍ മുസ്ലിംകളില് മഹാഭൂരിപക്ഷവും ഈ വികലവാദികള്ക്കെതിരെ രംഗത്തുവന്നു. വഹാബി സിദ്ധാന്തങ്ങള്‍ സ്വീകരിക്കാന്‍ അവരൊരിക്കലും തയാറായില്ല. ഇത് തിരിച്ചറിഞ്ഞ് മുസ്ലിം ബ്രദര്ഹുഡിന്റെയും വഹാബികളുടെയും ചാര•ാര്‍ ഒരു സൂത്രം പയറ്റി; ബോസ്നിയന്‍ മുസ്ലിം നേതൃത്വത്തെ പണം കൊടുത്ത് വശംവദരാക്കി. എന്നാലിന്ന് മുസ്ലിം നേതൃത്വം കണ്ണു തുറന്നിരിക്കുന്നു എന്നത് ശുഭകരമാണ്. വഹാബികള്‍ മുസ്ലിംകളുടെ ശത്രുക്കളാണെന്ന് ബോസ്നിയന്‍ സുപ്രിം ഉലമാ ഈയിടെ നിരീക്ഷിക്കുകയുണ്ടായി.
1998-99 കാലത്ത് നടന്ന കൊസോവാ യുദ്ധ സന്ദര്‍ഭത്തില്‍ വഹാബികള്‍ അവിടേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ചെങ്കിലും തദ്ദേശീയര്‍ ഫലപ്രദമായി പ്രതിരോധിച്ചു. എന്നാല്‍ യുദ്ധാന്തരം ഇവിടേക്കു പതിയെപ്പതിയെ കുടിയേറാന്‍ റാഡിക്കല്സ് ശ്രമിക്കുന്നുണ്ട്. അത് കൂടുതലൊന്നും വിജയിക്കാന്‍ ഇടയില്ല. കാരണം കൊസോവാ മുസ്ലിംകള്ക്കിടയില് അത്ര അഗാധമായി സൂഫിസം സ്വാധീനം ചെലുത്തിയിട്ടുണ്ട്.
അല്ബേനിയയിലും പാരമ്പര്യ മുസ്ലിംകള് ജാഗ്രത പുലര്ത്തുന്നുണ്ട്; വഹാബി നീക്കങ്ങള്ക്കെതിരെ. എന്നാല്‍ ചില പള്ളികളെങ്കിലും വഹാബി സ്വാധീനവലയത്തില്‍ തന്നെയാണ് ഇപ്പോഴും ഉള്ളത്. കൊച്ചു കൊച്ചു ലഘുലേഖകളിലൂടെ ജിഹാദീ സാഹിത്യം അവര്‍ വ്യാപകമായി വിതരണം ചെയ്യുന്നുണ്ട് ഇവിടെ. പക്ഷേ, ഇവിടെയും സൂഫീ സരണികള്‍ സക്രിയമാണ്. അതിനാല്‍ വഹാബി നുഴഞ്ഞുകയറ്റം അത്രയൊന്നും സുഖകരമാകില്ല.
ചെച്നിയയിലെ സ്ഥിതിയാണ് ദയനീയം. റഷ്യന്‍ അധിനിവേശത്തിനെതിരെ അവിടെയുള്ള മുസ്ലിംകള് ശക്തമായി പൊരുതുന്ന സന്ദര്ഭത്തിലാണ് വഹാബീ ഭീകരര്‍ രക്ഷകരുടെ റോളില്‍ വരുന്നത്. ഇംഗുഷേത്യ, ദഗെസ്താന് തുടങ്ങിയ, മുസ്ലിംകള് തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ സാന്നിധ്യമുണ്ട് വഹാബികള്ക്കിന്ന്. 1998ന് ശേഷമാണ് ചെച്നിയയില്‍ വഹാബിസം വലിയ വിപത്തായി മാറിയത്. കൊസോവായില് നിന്ന് നിഷ്ക്കാസിതരായ അവര്‍ മികച്ച താവളമായിക്കണ്ട് അങ്ങോട്ടൊഴുകുകയായിരുന്നു. പണവും ആയുധവും ഉപയോഗിച്ചാണ് എല്ലായിടത്തും വഹാബികള്‍ സാധാരണക്കാരെ പ്രലോഭിപ്പിക്കുന്നത്.
വഹാബികളുടെ നുഴഞ്ഞുകയറ്റത്തിന് എല്ലാ അര്ഥത്തിലും പിന്തുണയും പ്രോത്സാഹനവും നല്കുന്നത് സഊദി ഗവണ്മെന്റാണെന്ന് താങ്കള്‍ പറയുന്നു. എന്നിട്ടും അമേരിക്ക സഊദിയുമായി സഖ്യകക്ഷി ബന്ധം തുടര്ന്നു കൊണ്ടു പോകുന്നുണ്ട്?
ആഗോളതലത്തില്‍ വഹാബി പ്രചരണത്തിന് സഊദി രാജഭരണകൂടം നിര്ലോഭമായ പിന്തുണയാണ് നല്കുന്നത്. സഊദിയില്‍ നിന്നും യമനില്‍ നിന്നും ലഭിക്കുന്ന ധനസഹായമാണ് അല്ഖാഇദയുടെ ഊര്ജം.
സെപ്തംബര്‍ പതിനൊന്ന് ആക്രമണത്തിനു പിന്നില്‍ വഹാബികളാണെന്ന ധാരണ വിപുലമായിട്ടും സഊദിയുമായുള്ള സൌഹൃദം യു എസ് ഉപേക്ഷിക്കാതിരിക്കുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. അതില്‍ പ്രധാനം വ്യാപാര സഹകരണമാണ്. സഊദിയില്‍ നിന്ന് ഓയില്‍ ലഭിക്കാത്ത ഒരു ദിവസത്തെക്കുറിച്ചു പോലും യു എസിന് ചിന്തിക്കാനാവില്ല. ഈ സഊദിയുടെ ഔദ്യോഗിക മതമാണ് വഹാബിസം എന്നതിനാല്‍ അമേരിക്കക്ക് ഇടപെടുന്നതിലും പരിമിതിയുണ്ട്.
ഇന്ത്യയിലെ വഹാബി അധിനിവേശത്തെക്കുറിച്ചുള്ള താങ്കളുടെ നിരീക്ഷണങ്ങള്‍ അറിയാന്‍ എനിക്ക് താല്പര്യമുണ്ട്?
തീര്ച്ചയായും ഇന്ത്യ വഹാബികള്‍ ഉന്നമിടുന്ന ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണ്. വഹാബികള്‍, ദയൂബന്ദികള്‍, ജമാഅത്തെ ഇസ്ലാമി- ഇന്ത്യന്‍ മുസ്ലിംകള് ഇന്നഭിമുഖീകരിക്കുന്ന സുപ്രധാനമായ വെല്ലുവിളി ഈ പ്രസ്ഥാനങ്ങളുടെ സാന്നിധ്യമാണ്. ഇസ്ലാമിക സ്ഥാപനങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ വഹാബികള്‍ ഇന്ത്യയില്‍ ശ്രമിച്ചു വരുന്നുണ്ട്. നിങ്ങള്‍ ജാഗ്രത പുലര്ത്തണം. എല്ലായ്പ്പോഴും.
മറ്റൊരു പ്രശ്നം കാശ്മീരിലാണ്. പാക്ക് ഗവണ്മെന്റിന്റെ സഹായത്തോടെ അവിടെ നിന്നും വഹാബി റാഡിക്കല്സ് വലിയ തോതില്‍ കാശ്മീരിലേക്ക് നുഴഞ്ഞുകയറുന്നുണ്ട്. വഹാബികള്ക്ക് കായിക പരിശീലനം നേടാനുള്ള ഫലപ്രദമായ താവളമായി കാശ്മീര്‍ ഇന്ന് മാറിയിട്ടുണ്ട്. ഈ പ്രശ്നം അതീവ ഗൌരവത്തോടെ നാം വിലയിരുത്തേണ്ടതുണ്ട്.
ഇന്ത്യന്‍ മാധ്യമ പ്രവര്ത്തകന് മഹേഷ്പ്രഭു താങ്കളുമായി നടത്തിയ ഇന്റര്വ്യൂ ഞാന് വായിച്ചിരുന്നു. ആ അഭിമുഖത്തില്‍ പരുഷമായ വാക്കുകളിലാണ് താങ്കള്‍ ഡോ. സാക്കിര്‍ നായിക്കിനെ വിമര്ശിച്ചത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ താങ്കള്‍ കണ്ട അപകടങ്ങള്‍ എന്തെല്ലാമാണ്?
ഡോ. സാക്കിര്‍ നായിക്ക് മികച്ച പ്രഭാഷകനാണെന്ന് ഞാന് സമ്മതിക്കുന്നു. പക്ഷേ വെറുപ്പ് ഉല്പാദിപ്പിക്കുന്നുണ്ട് പലപ്പോഴും അദ്ദേഹം. ഇന്ത്യയിലെ മുഖ്യധാരാ ഉലമാക്കള്‍ അദ്ദേഹത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.ഞാനവരെ അഭിനന്ദിക്കുന്നു. നിങ്ങള്ക്കറിയുമോ? അല്ഖാഇദയെ അനുകൂലിച്ച് സംസാരിച്ചിട്ടുണ്ട് നായിക്ക്. 9/11നു പിന്നില്‍ ജോര്‍ജ് ബുഷാണെന്നാണ് ഇപ്പോഴും അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ബ്രിട്ടീഷ് കനേഡിയന്‍ ഗവണ്മെന്റുകള് അദ്ദേഹത്തിന് വിസ നിഷേധിച്ചതിനെ ഞാന് പൂര്‍ണാര്‍ഥത്തില്‍ സ്വാഗതം ചെയ്യുന്നു.
താങ്കള്‍ ആരംഭിച്ച സ്ഥാപനമാണ് Centre for Islamic Pluralism(CIP). എന്താണ് ഈ മൂവ്മെന്റിന്റെ ലക്ഷ്യം?
അമേരിക്കന്‍ അന്തരീക്ഷത്തില്‍ മുസ്ലിംകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, വിവിധ വിഭാഗങ്ങളുമായി സംവാദാത്മക ഇടപെടല്‍ സാധ്യമാക്കുക, വഹാബിസം പോലുള്ള റാഡിക്കല്‍ പ്രസ്ഥാനങ്ങളില്‍ നിന്ന് മുസ്ലിംകളെ സംരക്ഷിക്കുക, ഇസ്ലാമിക പാരമ്പര്യത്തെയും സൂഫിസത്തെയും തനിമയോടെ സംരക്ഷിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
രണ്ടു വിധത്തിലാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമായും നടത്തിവരുന്നത്. ഒന്ന്, കൃത്യമായ ധാരണയോടുകൂടി പ്രവര്ത്തിക്കുന്ന മൂന്ന് വെബ്സൈറ്റുകള്‍ സംഘടനക്കുണ്ട്. www.islamicpluralism.org, www.islamicpluralism.eu, www.islamicpluralism.de. ആര്ക്കും സന്ദര്‍ശിക്കാന്‍ പറ്റുംവിധം പ്രവര്ത്തനക്ഷമമാണിവ. ഭീകരതയെക്കുറിച്ച് വസ്തുനിഷ്ഠമായ നിരവധി റിപ്പോര്‍ട്ടുകള്‍ ദിനേന ഈ സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുന്നു. രണ്ടാമതായി, സിഐപിക്ക് സഊദി ഉള്പ്പെടെ ഇരുപത്തിനാല് രാഷ്ട്രങ്ങളില്‍ ഔദ്യോഗിക ലേഖക•ാരുണ്ട്. കൃത്യമായ കണക്കെടുപ്പുകള്‍ അവയുടെ പ്രത്യേകതയാണ്.
വഹാബിസത്തെക്കുറിച്ചാണ് നിങ്ങളുടെ ഗൌരവതരമായ അന്വേഷണങ്ങളധികവും. എന്തെങ്കിലും ഭീഷണികള്‍?
അമേരിക്കയുമായുള്ള ബന്ധത്തില്‍ യാതൊരു കല്ലുകടിയുമുണ്ടാവരുതെന്നാണ് സഊദി അറേബ്യയുടെ നിര്ബന്ധം.ആ നിലക്ക് എന്നെയവര്‍ തൊടില്ല.പിന്നെ എന്റെ ജീവിതം ഞാന് അല്ലാഹുവിന് കൊടുത്തതാണ്. ആ സമര്പ്പണത്തിന്റെ വാക്കുകള്ക്കതീതമായ ശാന്തത-സകീനത്ത്- ഞാന് നുകരുന്നുണ്ട്; നിരന്തരം..

very useful
ReplyDelete