Tuesday, December 7, 2010

അധ്യാപകനിയമനത്തിനു വേണം 'കോളജ്‌ സര്‍വീസ്‌ കമ്മിഷന്‍

അധ്യാപകനിയമനത്തിനു വേണം 'കോളജ്‌ സര്‍വീസ്‌ കമ്മിഷന്‍'
16 Nov 2010 12:20, 
തിരുവനന്തപുരം: അധ്യാപകനിയമനത്തിനു പി.എസ്‌.സി. മാതൃകയില്‍ കോളജ്‌ സര്‍വീസ്‌ കമ്മിഷന്‍ രൂപീകരിക്കണമെന്നു പ്രഫ. യു.ആര്‍. അനന്തമൂര്‍ത്തി സമിതിയുടെ ശിപാര്‍ശ. സാമൂഹിക ഉത്തരവാദിത്തം ഉറപ്പാക്കിക്കൊണ്ട്‌ സര്‍വകലാശാലാ നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച സമിതി ശിപാര്‍ശ ചെയ്‌തു. സംസ്‌ഥാന ബജറ്റിന്‍റെ 30 ശതമാനവും മൊത്തവരുമാനത്തിന്‍റെ ആറുശതമാനവും വിദ്യാഭ്യാസത്തിനായി വിനിയോഗിക്കണമെന്നും അതിന്‍റെ മൂന്നിലൊന്ന്‌ ഉന്നത, സാങ്കേതിക വിദ്യാഭ്യാസരംഗത്തു ചെലവിടണമെന്നും ശിപാര്‍ശയുണ്ട്‌. സഹകരണസ്‌ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നിയന്ത്രിത സ്‌ഥാപനങ്ങള്‍ക്കും സ്വാശ്രയമേഖലയില്‍ മുന്‍തൂക്കം നല്‍കണം. അധ്യാപകരുടെ മുഴുവന്‍ ഒഴിവും നികത്തി, കരാര്‍/ഗസ്‌റ്റ് നിയമനം ഒഴിവാക്കണം. ഉന്നത വിദ്യാഭ്യാസരംഗത്ത്‌ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ആരംഭിച്ചു വിവിധ സര്‍വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ കോഴ്‌സുകള്‍ ആരംഭിക്കണം.ഉന്നത വിദ്യാഭ്യാസരംഗത്തു സ്വകാര്യപങ്കാളിത്തം ഉറപ്പാക്കിയാല്‍ പൊതുജനങ്ങള്‍ക്കു പ്രയോജനപ്രദമാകും. എല്ലാ സര്‍വകലാശാലയിലും അക്കാഡമിക്‌ സ്‌റ്റാഫ്‌ കോളജുകള്‍ ആരംഭിക്കണം. വിദ്യാര്‍ഥി പ്രവേശനത്തിനായി സര്‍വകലാശാലാ തലത്തില്‍ കേന്ദ്രീകൃത സംവിധാനം വേണം. ക്രെഡിറ്റ്‌ ആന്‍ഡ്‌ സെമസ്‌റ്റര്‍, ഗ്രേഡിംഗ്‌ എന്നിവ പുനരവലോകനം ചെയ്യണം. കരിക്കുലവും സിലബസും കാലാനുസൃതമായി പരിഷ്‌കരിക്കണം. വിദേശത്തുള്ള ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളുമായി അക്കാഡമിക്‌ തലത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ വേദിയൊരുക്കണം. സംസ്‌ഥാനതലത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്തു ഡാറ്റാബാങ്ക്‌ രൂപീകരിക്കണം. കോളജുകളെ ക്ലസ്‌റ്ററുകളായി തരംതിരിച്ച്‌, പതിയെ സ്വയംഭരണാവകാശം നല്‍കി പിന്നീടു സര്‍വകലാശാലകളാക്കണം. ഉന്നത വിദ്യാഭ്യാസസ്‌ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കു മെച്ചപ്പെട്ട സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തി പലിശരഹിതവായ്‌പകള്‍ നല്‍കണം. പ്രിന്‍സിപ്പല്‍മാരുടെ നിയമനം അഞ്ചുവര്‍ഷത്തേക്കാകണം. ഉന്നതവിദ്യാഭ്യാസ നയരേഖ തയാറാക്കാന്‍അനന്തമൂര്‍ത്തി അധ്യക്ഷനായി രൂപീകരിച്ച സമിതിയില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ്‌ചാന്‍സലര്‍ ഡോ.പി. ചന്ദ്രമോഹന്‍, ഡോ.ടി. ജയരാമന്‍, പ്രഫ. നൈനാന്‍കോശി, ഡോ. ഫത്തീമത്തു സുഹ്‌റ എന്നിവരുമുണ്ടായിരുന്നു. 2008-ല്‍ സമര്‍പ്പിച്ച കരട്‌ റിപ്പോര്‍ട്ടില്‍ മാറ്റങ്ങള്‍ വരുത്തിയാണു സമിതി അന്തിമറിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. അടുത്തമാസം ഒന്നിനു കൂടുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ റിപ്പോര്‍ട്ട്‌ ചര്‍ച്ചചെയ്‌തു സര്‍ക്കാരിന്‍റെ പരിഗണനയ്‌ക്കു സമര്‍പ്പിക്കും.
കോളജ് അധ്യാപക നിയമനം

14 Nov 2010 06:30,  നെറ്റ് യോഗ്യത വേണ്ടാത്തത് പിഎച്ച്‌ഡിക്കാര്‍ക്കു മാത്രംയോഗ്യതാ വ്യവസ്ഥകളില്‍ മാറ്റമൊന്നുമില്ല, എംഫില്‍ പാസായവര്‍ക്ക് 'നെറ്റ് വേണംന്യൂഡല്‍ഹി: കോളജ് - സര്‍വകലാശാലാ അധ്യാപക നിയമനത്തിനുള്ള യോഗ്യതാവ്യവസ്ഥകളില്‍ മാറ്റം വരുത്തിയിട്ടിലെ്ലന്ന് കേന്ദ്ര മാനവശേഷി മന്ത്രാലയം വ്യക്തമാക്കി. എംഫില്‍ ബിരുദക്കാര്‍ ദേശീയ യോഗ്യതാ പരീക്ഷയോ (നെറ്റ്) സംസ്ഥാന യോഗ്യതാ പരീക്ഷയോ (സെറ്റ്) പാസാകേണ്ടതിലെ്ലന്ന് ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണ്.എംഫില്‍, പിഎച്ച്‌ഡി ബിരുദങ്ങള്‍ നല്‍കുന്നതു സംബന്ധിച്ച്‌ കഴിഞ്ഞ വര്‍ഷം കൊണ്ടുവന്നിട്ടുള്ള വ്യവസ്ഥകള്‍ക്കു വിധയേമായി പിഎച്ച്‌ഡി നേടുന്നവര്‍ക്കു മാത്രമാണ് നെറ്റ്, സെറ്റ് പരീക്ഷ പാസാകാതെതന്നെ അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തികയില്‍ നിയമനത്തിന് അനുമതിയുള്ളത്. അപ്പോഴും, എംഫില്‍ ബിരുദം മാത്രമുള്ളവര്‍ യോഗ്യതാ പരീക്ഷ പാസാകണം. പുതിയ വ്യവസ്ഥകള്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 11ന് കേന്ദ്ര ഗസറ്റില്‍ വിജ്ഞാപനം ചെയ്തിരുന്നു. ഇത് യുജിസിയുടെ വെബ്‌സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട്.എംഫില്‍, പിഎച്ച്‌ഡി ബിരുദങ്ങള്‍ സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ ഇപ്രകാരമാണ്. എംഫിലിനും പിഎച്ച്‌ഡിക്കും പ്രവേശന പരീക്ഷ നിര്‍ബന്ധം. എംഫില്‍ അലെ്ലങ്കില്‍ ജെആര്‍എഫ് ഉള്‍പ്പെടെയുള്ള ടീച്ചര്‍ ഫെലോഷിപ്പ് നേടിയിട്ടുള്ളവര്‍ക്ക് പിഎച്ച്‌ഡി പ്രവേശന പരീക്ഷയ്ക്ക് പ്രത്യേക വ്യവസ്ഥകള്‍ കൊണ്ടുവരാന്‍ ബന്ധപ്പെട്ട സ്ഥാപനത്തിന് അധികാരമുണ്ട്.പ്രവേശന പരീക്ഷയ്ക്കുശേഷം ഇന്‍റര്‍വ്യു ഉണ്ടാവും. ഇന്‍റര്‍വ്യൂവില്‍ ഗവേഷണം നടത്താന്‍ ഉദ്ദേശിക്കുന്ന മേഖലയെക്കുറിച്ച്‌ വിദ്യാര്‍ഥി വിശദീകരിക്കണം. എംഫില്‍, പിഎച്ച്‌ഡി പ്രവേശനത്തില്‍ ദേശീയ, സംസ്ഥാന സംവരണ തത്വങ്ങള്‍ ബാധകമാണ്. ഗവേഷകന് സൂപ്പര്‍വൈസറെ തീരുമാനിക്കേണ്ടത് സ്ഥാപനമാണ്. സൂപ്പര്‍വൈസര്‍മാരുടെ എണ്ണം, അപേക്ഷകന്‍ ഇന്‍റര്‍വ്യൂവില്‍ വ്യക്തമാക്കിയ ഗവേഷണ താല്‍പര്യം എന്നിവയാണ് സൂപ്പര്‍വൈസറെ നിശ്ചയിക്കുന്പോള്‍ കണക്കിലെടുക്കേണ്ടത്.പ്രവേശനം ലഭിച്ചുകഴിഞ്ഞാല്‍ ഗവേഷണ വിദ്യാര്‍ഥി കുറഞ്ഞത് ഒരു സെമസ്റ്ററെങ്കിലും കോഴ്സ് വര്‍ക്ക് നടത്തണം. റിസര്‍ച്ച്‌ മെഥഡോളജി നിര്‍ബന്ധമായും ഉള്‍പ്പെട്ട കോഴ്സ് വര്‍ക്ക് എംഫിലിനും പിഎച്ച്‌ഡിക്കുമുള്ള ഒരുക്കമായാണു കണക്കാക്കുക. കോഴ്സ് വര്‍ക്കിന്‍റെ ഭാഗമായി, ഗവേഷണം ഉദ്ദേശിക്കുന്ന മേഖലയില്‍ നാളിതുവരെയുള്ള ഗവേഷണ പ്രബന്ധങ്ങള്‍ പരിശോധിക്കാം. ഗവേഷണത്തിലേക്കു കടക്കാന്‍ അനുമതി നല്‍കുന്നതിനുള്ള കുറഞ്ഞ യോഗ്യത സ്ഥാപനം തീരുമാനിക്കും.സ്ഥാപനം നിര്‍ദ്ദേശിക്കുന്ന സമയത്തിനുള്ളില്‍ ഗവേഷകര്‍ കരട് പ്രബന്ധം നല്‍കണം. കരട് പ്രബന്ധം താനുള്‍പ്പെടുന്ന വകുപ്പില്‍ അവതരിപ്പിച്ച്‌ അധ്യാപകരുടെയും ഗവേഷകരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കണം - സൂപ്പര്‍വൈസറുടെ ഉപദേശാനുസരണം ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. പ്രബന്ധം സമര്‍പ്പിക്കുംമുന്‍പ് പിഎച്ച്‌ഡി ഗവേഷകര്‍ ഒരു ഗവേഷണ ലേഖനം അംഗീകൃത ജേണലില്‍ പ്രസിദ്ധീകരിക്കണം. അതിന്‍റെ തെളിവ് സ്ഥാപനത്തില്‍ ഹാജരാക്കണം. സ്ഥാപനത്തിനു ലഭിക്കുന്ന പ്രബന്ധം രണ്ടു വിദഗ്ധരുടെയെങ്കിലും വിലയിരുത്തലിനു നല്‍കണം. തൃപ്തികരമായ വിലയിരുത്തല്‍ റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍, ഗവേഷകര്‍ വാചാ പരീക്ഷയ്ക്ക് (ഒാപ്പണ്‍ ഡിഫന്‍സ്) വിധയേരാവണം.പ്രവേശന പരീക്ഷയിലൂടെ എംഫിലിന് സീറ്റ് നേടിയവര്‍ പിന്നീട് പിഎച്ച്‌ഡിക്ക് പ്രവേശന പരീക്ഷ എഴുതേണ്ടതില്ല. ഒരു സര്‍വകലാശാലയില്‍നിന്ന് എംഫില്‍ നേടി മറ്റൊരു സര്‍വകലാശാലയില്‍ പിഎച്ച്‌ഡിക്ക് എത്തുന്നവര്‍ കോഴ്സ് വര്‍ക്ക് ചെയേ്‌യണ്ടതില്ല. എന്നാല്‍ ഇവരെ പിഎച്ച്‌ഡി പ്രവേശന പരീക്ഷയില്‍നിന്ന് ഒഴിവാക്കിയിട്ടിലെ്ലന്നും മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു
 

No comments:

Post a Comment