ചെന്നൈ: ദേശീയ യോഗ്യതാ നിര്ണയ പരീക്ഷ (നെറ്റ്)ക്കു പകരമായി ലക്ചറര്‍ (അസി. പ്രഫസര്‍) നിയമനത്തിന് മിനിമം യോഗ്യത എം.ഫില്‍ ആക്കാനുള്ള യു.ജി.സി തീരുമാനം കേന്ദ്രം തള്ളി. ഇത് സ്വീകാര്യമല്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം മദ്രാസ് ഹൈകോടതിയെ അറിയിച്ചു. തമിഴ്നാട് ഗവ. കോളജുകളിലെ ഗസ്റ്റ് അധ്യാപകര്‍ നല്‍കിയ റിട്ട് ഹരജി പരിഗണനക്ക് വന്നപ്പോഴാണ് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എം. രവീന്ദ്രന്‍ ഇതുസംബന്ധിച്ച് സബ്മിഷന്‍ നല്‍കിയത്.അധ്യാപക നിയമനത്തിന് യു.ജി.സി കാലാകാലങ്ങളില്‍ നിഷ്‌കര്‍ഷിച്ച യോഗ്യതാ മാനദണ്ഡങ്ങളുമായി യോജിച്ചുപോകുന്നതല്ല പുതിയ തീരുമാനമെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. പ്രശ്‌നത്തില്‍ നവംബര്‍ 16 ഓടെ ബദല്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നവംബര്‍ 22 ന് കേസില്‍ കോടതി വീണ്ടുംവാദം കേള്ക്കും.
No comments:
Post a Comment